കോതമംഗലം: പിണ്ടിമന ഗ്രാമ പഞ്ചായത്ത് പരിധിയിലെ വളർത്തുനായ,പൂച്ച എന്നിവയ്ക്ക് പേവിഷബാധ പ്രതിരോധ കുത്തിവയ്പ് നടത്തുന്നു. പഞ്ചായത്ത് പരിധിയിലെ എല്ലാ വീടുകളിലേയും വളർത്താനായ്ക്കൾക്കും പൂച്ചകൾക്കും നിർബന്ധമായും വാക്സിനേഷൻ എടുക്കേണ്ടതും നായ്ക്കൾക്ക് ലൈസൻസ് എടുക്കേണ്ടതാണെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. കുത്തിവയ്പ് നടത്തുന്ന സ്ഥലങ്ങൾ: 19ന് രാവിലെ 10 മുതൽ 12 വരെ മുത്തംകുഴി മൃഗാശുപത്രി, 20ന് 10 മുതൽ 12 വരെ മാലിപ്പാറ സബ് സെന്റർ, 22ന് 10 മുതൽ 12 വരെ പുലിമല മിൽമ ജംഗ്ഷൻ.