c-bridge
നോർത്ത്കളമശേരി ദേശീയ പാത മേൽപാലത്തിനു കീഴിൽ റോഡ് ഗോഡൗണാക്കി ചാക്കുകൾ അട്ടിയിട്ടിരിക്കുന്നു

കളമശേരി: ദേശീയ പാതയിൽ വല്ലാർപാടം കണ്ടെയ്നർ റോഡ് തുടങ്ങുന്നിടത്ത് മേൽപാലത്തിനു താഴെയുള്ള തൂണിനോട് ചേർന്ന് ടൈൽ പാകിയ സ്ഥലം ഗോഡൗണായി ദുരുപയോഗിക്കുന്നതായി ആക്ഷേപം. ചാക്കിൽ നിറച്ച ഒരു ലോഡ് ബെൻ്റോനിറ്റ് ക്ലേയാണ് അട്ടിയിട്ട് പ്ലാസ്റ്റിക് ഷീറ്റിട്ട് മൂടിയിരിക്കുന്നത്. ഒരാഴ്ചക്കാലമായി ഇവിടെ സാധനങ്ങൾ ഇപ്രകാരം ഇറക്കി വച്ചിട്ട്. ചെറുവാഹനങ്ങളിൽ പണിക്കാരെത്തി രണ്ടു മൂന്നു ചാക്കു വീതം കൊണ്ടു പോകും. പൊലീസ്, മോട്ടോർ വാഹന വകുപ്പ് , സെയിൽ ടാക്സ് വകുപ്പ് ഉദ്യോഗസ്ഥർ നിരന്തരം പരിശോധന നടത്തുന്ന പരിസര പ്രദേശം കൂടിയാണി​വി​ടം.