kothamangalam

കോതമംഗലം: സി.ഐ.ടി.യു നേതാവിനെ കുത്തിക്കൊല്ലാൻ ശ്രമിച്ചയാളെ പിടികൂടി. കോതമംഗലം ഗ്യാസ് വർക്കേഴ്സ് യൂണിയൻ (സി.ഐ. ടി.യു ) ഏരിയാ സെക്രട്ടറി പിണ്ടിമന മുത്തംകുഴി സ്വദേശി മുട്ടത്ത്പാറ എം.എസ്. നിഥിനെ (37) ആക്രമിച്ച കേസിൽ പിണ്ടിമന മുത്തംകുഴി പുന്നൂർപ്പിള്ളി എൽദോസിനെയാണ് (41) കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാത്രി മദ്യലഹരിയിലായിരുന്ന പ്രതി നിഥിനെ കത്തിക്ക് കുത്തുകയായിരുന്നു. ആശുപത്രിയിൽ ചികിത്സയിലുള്ള നിഥിൻ അപകടനില തരണം ചെയ്തിട്ടുണ്ട്.