കൊച്ചി: ജില്ലയിൽ അനർഹമായി സ്വന്തമാക്കിയ 820 മുൻഗണനാ റേഷൻ കാർഡുകൾ റദ്ദാക്കി. സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ വീടുകൾതോറും നടത്തിയ പരിശോധനയിലാണ് നടപടി.

1,000-2,000 ചതുരശ്ര അടിയിൽ കൂടുതൽ വിസ്തീർണമുള്ള വീടുള്ളവർ, നാല് ചക്ര വാഹനങ്ങളുള്ളവർ, വീടിന്റെ ഒരു ഭാഗം പണയത്തിനും വാടകയ്ക്കും നൽകിയിട്ടുള്ളവർ എന്നിങ്ങനെ സാമ്പത്തികസ്ഥിതിയിൽ മുന്നിലുള്ളവരാണെന്ന് നേരിട്ട് ബോദ്ധ്യപ്പെട്ടവരുടെ കാർഡുകളാണ് പിടിച്ചെടുത്ത് പൊതുവിഭാഗത്തിലേക്ക് മാറ്റിയത്.

വ്യാജന്മാരിൽനിന്ന് 1,15,241 രൂപ പിഴയിനത്തിൽ ഈടാക്കി. ഇനിയും പിഴ ഈടാക്കാനുണ്ട്.

ജനുവരിമുതൽ ജൂലായ് വരെ റേഷൻ വാങ്ങാത്ത 714 പി.എച്ച്.എച്ച് റേഷൻ കാർഡുകളും 36 എ.എ.വൈ റേഷൻകാർഡുകളും പൊതുവിഭാഗത്തിലേക്കു മാറ്റി.