കളമശേരി: കളമശേരി ഗവ.ഹൈസ്കൂളിൽ വ്യാഴാഴ്ച രാത്രി കള്ളൻ കയറി. കമ്പ്യൂട്ടർ, ലാപ് ടോപ് തുടങ്ങിയവ ഉണ്ടായിരുന്നെങ്കിലും 2000 രൂപ മാത്രമാണ് നഷ്ടപ്പെട്ടത്. ഓഫീസിന്റെ മുൻവാതിലിലെ പൂട്ട് പൊളിച്ചാണ് കള്ളൻ അകത്തു കയറിയത്. ഫോറൻസിക് വിദഗ്ധരെത്തി വിരലടയാളം എടുത്തു.ഡോഗ് സ്ക്വാഡും സ്ഥലത്തെത്തിയിരുന്നു. പൊലീസ് നായ മണം പിടിച്ച് നോർത്ത് കളമശേരി മെട്രോ സ്റ്റേഷൻ വരെ എത്തുകയും ചെയ്തു. പൊലീസ് അന്വേഷണം ആരംഭിച്ചു.