കോതമംഗലം: കോട്ടപ്പടി പഞ്ചായത്തിലെ കൊള്ളിപ്പറമ്പ് സംസ്കാരിക നിലയത്തിന് 44 ലക്ഷം രൂപ അനുവദിച്ചതായി ആന്റണി ജോൺ എം.എൽ.എ അറിയിച്ചു. കോട്ടപ്പടി പഞ്ചായത്ത് 11-ാം വാർഡിൽ കൊള്ളിപ്പറമ്പ് കളിസ്ഥലത്തോട് ചേർന്ന് 11 സെന്റിലാണ് സാംസ്കാരിക നിലയം നിർമിക്കുന്നത്. ഹാൾ, ലൈബ്രറി, ഓഫീസ്, ടോയ്ലറ്റ് സൗകര്യം അടക്കം ഉൾക്കൊള്ളിച്ചാണ് നിലയത്തിന്റെ നിർമാണം. നിർമാണത്തിന്റെ ടെൻഡർ നടപടി വേഗത്തിലാക്കുമെന്നും എം.എൽ.എ പറഞ്ഞു.