
കോലഞ്ചേരി: കേരളത്തിൽ നിന്ന് കാശ്മീരിലേക്ക് സൈക്കിൾ യാത്ര നടത്തിയ രാഹുൽ രാജിന് പൂർവവിദ്യാലയമായ വെണ്ണിക്കുളം സെന്റ് ജോർജസ് എച്ച്.എസ്.എസിന്റെ ആദരം. തിരുവാങ്കുളം മാമല സ്വദേശിയാണ്. അഞ്ച് മാസം കൊണ്ടാണ് യാത്ര പൂർത്തിയാക്കിയത്. ഹെഡ്മാസ്റ്റർ കുര്യാക്കോസ് ടി. ഐസക്, ബെൻസൺ വർഗീസ് തുടങ്ങിയവർ സംസാരിച്ചു.