ചോറ്റാനിക്കര: തെരുവുനായ്ക്കളെ നിയന്ത്രിക്കുക, മനുഷ്യ ജീവൻ രക്ഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഒഫ് ഇന്ത്യ ആമ്പല്ലൂർ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി. തെരുവുനായ്ക്കളെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറിക്ക് പാർട്ടി നേതാക്കൾ നിവേദനം നൽകി. ജില്ലാ കമ്മിറ്റി അംഗം ഷാനവാസ് പുതുക്കാട് യോഗം ഉദ്ഘാടനം ചെയ്തു. ഷമീർ ആമ്പല്ലൂർ അദ്ധ്യക്ഷത വഹിച്ചു. കബീർ കോട്ടയിൽ വിഷയാവതരണം നടത്തി. അൽത്താഫ് തടത്തിൽപറമ്പിൽ, കാഞ്ഞിരമറ്റം ബ്രാഞ്ച് സെക്രട്ടറി അൻവർ എന്നിവർ സംസാരിച്ചു.