കോലഞ്ചേരി: കു​റ്റ ജെ.ബി സ്‌കൂളിലെ ശതാബ്ദിയാഘോഷം അഡ്വ.പി.വി. ശ്രീനിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പുത്തൻകുരിശ് പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ അദ്ധ്യക്ഷയായി. സ്കൂളിൽ കിഡ്‌സ് പാർക്ക് നിർമ്മാണത്തിന് ഫണ്ട് അനുവദിക്കുമെന്ന് എം.എൽ.എ അറിയിച്ചു. പഞ്ചായത്ത് അംഗം ബെന്നി പുത്തൻവീടൻ, ഹെഡ്മിസ്ട്രസ് എൻ.ആർ.പ്രിയ, ജില്ലാ പഞ്ചായത്ത് അംഗം ലിസി അലക്‌സ്, ബ്ലോക്ക് വികസനകാര്യ സ്​റ്റാൻഡിംഗ് കമ്മി​റ്റി ചെയർമാൻ ജൂബിൾ ജോർജ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ.അശോക് കുമാർ, അംഗങ്ങളായ ശ്രീദേവി അജിത്, ഷാജി ജോർജ്, എൽസി പൗലോസ്, എം.എ.ലത്തീഫ്, എ.ഇ.ഒ ടി.ശ്രീകല, ബി.പി.സി കെ.ബി.സിനി. കെ.പി. കുര്യാക്കോസ്,​ ഗീവർഗീസ് ബാബു, എം.എൻ.ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.