ലൈസൻസ് ഇല്ലാത്ത മൃഗങ്ങളുടെ ഉടമകൾക്കെതിരെ നടപടി

കൊച്ചി: തെരുവുനായ നിയന്ത്രണ നടപടികളുടെ ഭാഗമായി വളർത്തുമൃഗങ്ങളുടെ വാക്‌സിനേഷനും ലൈസൻസിംഗും കർശനമാക്കും. ലൈസൻസ് ഇല്ലാത്ത മൃഗങ്ങളുടെ ഉടമകൾക്കെതിരെ നടപടികൾ സ്വീകരിക്കും.

തെരുവുനായ നിയന്ത്രണവുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസിന്റെയും ജില്ലാ കളക്ടർ ഡോ. രേണു രാജിന്റെയും നേതൃത്വത്തിൽ നടന്ന ഉദ്യോഗസ്ഥതല യോഗത്തിലാണ് തീരുമാനം.

നായ്ക്കളുടെ പരിപാലനവും പ്രതിരോധവും സംബന്ധിച്ച് വിദ്യാർത്ഥികൾക്കിടയിൽ അവബോധ ക്ലാസുകൾ സംഘടിപ്പിക്കും. വളർത്തു മൃഗങ്ങളുടെ പരിപാലനത്തിനൊപ്പം ആക്രമണമുണ്ടാകുന്ന സാഹചര്യത്തിൽ സ്വീകരിക്കേണ്ട മുൻകരുതലുകളെ കുറിച്ചും സ്‌കൂൾ തലത്തിൽ പരിശീലനം നൽകും. നായ്ക്കളുടെ അഭയ കേന്ദ്രങ്ങൾ ഒരുക്കുന്നതിനും നടപടി സ്വീകരിക്കും.

യോഗത്തിൽ ജില്ലാ പ്ലാനിംഗ് ഓഫീസർ പി.എ ഫാത്തിമ, മൃഗസംരക്ഷണ വകുപ്പ് ജോയിന്റ് ഡയറക്ടർ ഡോ.എൻ.ഉഷ റാണി, ഡെപ്യൂട്ടി ഡയറക്ടർ ഡോ. മറിയാമ്മ തോമസ്, ചീഫ് വെറ്റിനറി ഓഫീസർ ഡോ. പി.എം രജനി, വിവിധ വകുപ്പുകളിലെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

# സെപ്തംബറോടെ എല്ലാ വളർത്തു നായ്ക്കളുടെയും വാക്‌സിനേഷൻ പൂർത്തിയാക്കാനാണ് ശ്രമം.

# 20 മുതൽ ഒക്ടോബർ 20 വരെ തെരുവുനായ്ക്കളുടെ ഊർജിത വാക്‌സിനേഷൻ ക്യാമ്പുകൾ

# നായ്ക്കളെ പിടിക്കുന്നതിനായി ചുമതലപ്പെടുത്തുന്ന എല്ലാവർക്കും പ്രതിരോധ കുത്തിവയ്പ്പുകൾ നൽകും.

# നായ്ക്കളെ പിടിക്കുന്നതിനായി ചുമതലപ്പെടുത്തുന്ന എല്ലാവർക്കും പ്രതിരോധ കുത്തിവയ്പ്പുകൾ നൽകും.

# നായ്ക്കളെ പിടിക്കുന്നതിനായി ചുമതലപ്പെടുത്തുന്ന എല്ലാവർക്കും പ്രതിരോധ കുത്തിവയ്പ്പുകൾ നൽകും.

എല്ലാ ബ്ലോക്ക് പഞ്ചായത്തുകളിലും തെരുവുനായ്ക്കളെ വന്ധ്യംകരിക്കാനാവശ്യമായ സൗകര്യമൊരുക്കാനും നിർദേശം നൽകും.

9 ഡോഗ് ക്യാച്ചർമാർ

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിൽ ആറ് അംഗീകൃത ഡോഗ് ക്യാച്ചർമാരും കോർപ്പറേഷൻ പരിധിയിൽ മൂന്ന് ഡോഗ് ക്യാച്ചർമാരുമുണ്ട്. പുതുതായി നിയമിക്കുന്ന വർക്ക് ഇവരുടെ കീഴിൽ പരിശീലനം നൽകും.

14 ഹോട്ട് സ്പോട്ടുകൾ

ജില്ലയിൽ നിലവിൽ നായ ശല്യം രൂക്ഷമായ 14 ഹോട്‌സ്‌പോട്ടുകൾ ഉണ്ടെന്നാണു മൃഗസംരക്ഷണ വകുപ്പ് കണ്ടെത്തിയത്. നായ ശല്യം രൂക്ഷമായ സ്ഥലങ്ങൾ കണ്ടെത്തി വാക്‌സിനേഷൻ ആരംഭിക്കാനാണു തീരുമാനം. വാക്‌സിനേഷൻ പ്രവർത്തനങ്ങൾക്കായി സന്നദ്ധ സംഘടനകളുടെ സഹായവും ഉറപ്പാക്കും. പരിശീലനം ലഭിച്ച വാളണ്ടി​യർമാരെ ഉൾപ്പെടെ നിയോഗിച്ച് അതിവേഗത്തിൽ വാക്‌സിനേഷൻ നടപ്പാക്കുകയാണ് ലക്ഷ്യം.

മാലി​ന്യമേറ്: ബോധവത്കരണം

തെരുവുകളിൽ മാലിന്യം വലിച്ചെറിയുന്നതു നിയന്ത്രിക്കുന്നതു സംബന്ധിച്ച് റസിഡന്റ്‌സ് അസോസിയേഷനുകളുടെയും വ്യാപാരികളുടെയും യോഗം വിളിക്കും. സന്നദ്ധ സംഘടനകൾ, എൻസിസി, എൻഎസ്എസ് തുടങ്ങിയവരുടെ സഹകരണവും ഉറപ്പാക്കും.