കോലഞ്ചേരി: മഴുവന്നൂർ വാരിയർ ഫൗണ്ടേഷന്റെ ഓണാഘോഷങ്ങളുടെ ഭാഗമായി സുഹൃദ് സംഗമം നടത്തി. സംസ്ഥാനതല വോളിബാൾ ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുത്ത കുട്ടികളെ അനുമോദിച്ചു. അനുമോദന ചടങ്ങ് ഗ്രീൻവാലി ഗ്രൂപ്പ് ഒഫ് കമ്പനീസ് എം.ഡി ജേക്കബ് ടി.അബ്രാഹമും സുഹൃദ് സംഗമം വടവുകോട് ബ്ലോക്ക് പഞ്ചായത്ത് സ്​റ്റാൻഡിംഗ് കമ്മി​റ്റി ചെയർമാൻ ജൂബിൾ ജോർജും കലാസന്ധ്യ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.സി.ജയചന്ദ്രനും ഓണാഘോഷം പഞ്ചായത്ത് അംഗം നീതു പി. ജോർജും ഉദ്ഘാടനം ചെയ്തു. ട്രസ്​റ്റി എ.എസ്.മാധവൻ അദ്ധ്യക്ഷനായി. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ അംഗം ജോർജ് ഇടപ്പരത്തി അവാർഡ് വിതരണം നടത്തി.

ട്രഷറി ഓഫീസർ ബിബി മേരി മാത്യു, പ്രൊഫ.എ.ആർ.ശ്രീലക്ഷ്മി, അഞ്ജു സ്‌കറിയ, അനിത കൃഷ്ണൻ, സി.എം.ജേക്കബ് തുടങ്ങിയവർ സംസാരിച്ചു.