കോലഞ്ചേരി: കടയിരുപ്പ് സിന്തൈ​റ്റ് ഇൻഡസ്ട്രീസിന്റെ സുവർണ ജൂബിലിയോടനുബന്ധിച്ച് കടയിരുപ്പ് ഹയർ സെക്കൻഡറി സ്‌കൂളിലെ 50 വിദ്യാർത്ഥികൾക്ക് സൈക്കിൾ വിതരണം ചെയ്തു. സിന്തൈ​റ്റ് ഇൻഡസ്ട്രീസ് മാനേജിംഗ് ഡയറക്ടർ ഡോ.വിജു ജേക്കബ് ഉദ്ഘാടനം ചെയ്തു. സൈക്കിൾ വിതരണം ഏലിയാമ്മ ജേക്കബ് നിർവഹിച്ചു. മിനി വർഗീസ്, രഹന ജേക്കബ്, എം.കെ.മനോജ്, ജീമോൻ കടയിരുപ്പ്, ഷീജ അശോകൻ, പ്രിൻസിപ്പൽ മിനി റാം തുടങ്ങിയവർ സംസാരിച്ചു.