കളമശേരി: നാടും പരിസ്ഥിതിയും മാലിന്യമുക്തമാക്കുന്നതിന് ഇന്ത്യൻ സ്വച്ഛ് ലീഗിന്റെ ബോധവത്ക്കരണ പരിപാടിയുടെ ഭാഗമായി ഏലൂർ നഗരസഭയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 11 മണിക്ക് ഫാക്ട് മാർക്കറ്റ് ജംഗ്ഷനിൽ നിന്നും പാതാളം ജംഗ്ഷൻ വരെ പഞ്ചാരി മേളത്തിന്റെ അകമ്പടിയോടെ ശുചിത്വ സന്ദേശ റാലി (സ്വച്ഛതാറാലി ) യും 11.30 ന് നഗരസഭ ടൗൺഹാൾ അങ്കണത്തിൽ ഫ്ലാഷ് മോബും നടക്കും. തുടർന്ന് ടൗൺഹാളിൽ പ്രശസ്ത ചിത്രകാരൻ സീയെം പ്രസാദിന്റെ ശുചിത്വ ബോധവത്ക്കരണ സന്ദേശ പ്രചരണ ചിത്ര പ്രദർശനവും തത്സമയ ചിത്ര രചനയും ഉണ്ടായിരിക്കുമെന്ന് ചെയർമാൻ എ.ഡി. സുജിൽ പറഞ്ഞു.