കളമശേരി: രാജഗിരി ഹയർ സെക്കൻഡറി സ്കൂളിൽ ഫാബുല 2k22 ന്റെ ഭാഗമായുള്ള ഫാ.ഫ്രാൻസിസ് സാലസ് മെമ്മോറിയൽ ബാസ്കറ്റ് ബാൾ ടൂർണമെന്റിന് തുടക്കമായി. 28 ടീമുകളാണ് മത്സരിക്കുന്നത്.
ആലുവ റൂറൽ ഡി.വൈ.എസ്.പി പി.കെ.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ഫാ. ഡോ. സാജു മാടവനക്കാട് ( പ്രൊവിൻഷ്യൽ കൗൺസിൽ ഫോർ എഡ്യൂക്കേഷൻ , എസ്.എച്ച്. പ്രൊവിൻസ്) അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ബാസ്ക്കറ്റ് ബാൾ അസോസിയേഷൻ സെക്രട്ടറി റാണാ .ജെ തളിയത്ത്, രാജഗിരി ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ഫാ. മാർട്ടിൻ മുണ്ടാടൻ, സി.എം.ഐ, വൈസ് പ്രിൻസിപ്പൽ ജെയിംസ് ഏറനാട്ട്, സി.എം.ഐ, ഫിനാൻസ് മാനേജർ ഫാ. ആന്റണി കേളാമ്പറമ്പിൽ ,സീനിയർ കോ ഓർഡിനേറ്റർ കെ.എ.ജോസ്, എൽ.പി.വിഭാഗം പ്രധാന അദ്ധ്യാപിക മറിയാമ്മ കുര്യൻ എന്നിവർ പങ്കെടുത്തു.