കാലടി: മലയാറ്റൂർ നാരായണ ഗുരുകുലം സ്റ്റഡി സർക്കിളിന്റെ ആഭിമുഖ്യത്തിൽ സെപ്തംബർ 18ന് പഠന ക്ലാസ് സംഘടിപ്പിക്കും. രാവിലെ 10 മണിക്ക് ഹോമം ഉപനിഷത്ത് പാരായണം എന്നിവയ്ക്ക് ശേഷം സ്വാമി ശിവദാസ് പ്രവചനം നടത്തും. തുടർന്ന് ശ്രീനാരായണ ഗുരുവിന്റെ ദർശനം പ്രായോഗിക ജീവിതത്തിൽ എന്ന വിഷയത്തിൽ റെയിൽ നിഗം ലിമിറ്റഡ് ഡയറക്ടർ ഡോ.എം.വി. നടേശൻ പഠന ക്ലാസ് നയിക്കും. ലോക മാനസികാരോഗ്യ ദിനത്തിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. കോലഞ്ചേരി മെഡിക്കൽ കോളേജ് ഡിഅഡിക്ഷൻ സെന്റർ പ്രൊജക്ട് ഡയറക്ടർ ഫ്രാൻസിസ് മൂത്തേടൻ മാനസികാരോഗ്യത്തെകുറിച്ച് പഠന ക്ലാസ് നയിക്കും. തുടർന്ന് നടക്കുന്ന ചർച്ചയിൽ സുനിൽ മാളിയേക്കൽ, പി.വി.നിഷാന്ത്, കെ.പി.ലീലാമണി, എം. പി.രാധാകൃഷ്ണൻ, ധനഞ്ജയൻ മംഗലത്തുപറമ്പിൽ എന്നിവർ പങ്കെടുക്കും.