കാലടി: മഞ്ഞപ്ര ഗ്രാമപഞ്ചായത്തിൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ജോലി ചെയ്യുന്നതിനിടെ അപകടത്തിൽപ്പെട്ട വാർഡ് ഏഴിലെ തൊഴിലാളിയായ റോസി ഡേവിസ് തിരുതനത്തിക്ക് മഞ്ഞപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ അൽഫോൻസ ഷാജൻ ചികിത്സാ ധനസഹായമായി ചെക്ക് നൽകി. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ബിനോയ്‌ ഇടശേരി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ അശോക് കുമാർ, സൗമിനി ശശീന്ദ്രൻ, അംഗങ്ങളായ വത്സലാകുമാരി വേണു, സാജു കോളാട്ടുകുടി ,സീന മാർട്ടിൻ, ത്രേസ്യാമ്മ ജോർജ്, അസിസ്റ്റന്റ് സെക്രട്ടറി എം.എസ്. സുനിൽ, തൊഴിലുറപ്പ് ഉദോഗസ്ഥർ എന്നിവർ പങ്കെടുത്തു.