കുറുപ്പംപടി: അശമന്നൂർ ഗ്രാമപഞ്ചായത്ത്‌ കല്ലിൽ പതിനൊന്നാം

വാർഡ്തല സമിതിയും കുടുംബശ്രീ എ.ഡി.എസ് കമ്മിറ്റിയും സംയുക്തമായി ഒരുമയോടെ ഒരോണം- 2022 സംഘടിപ്പിച്ചു. കുടുംബശ്രീ യൂണിറ്റുകളുടെ പൂക്കള മത്സരവും അവാർഡ് ദാനവും ആദരിക്കലും നടത്തി. പൊതുസമ്മേളനം കൂവപ്പടി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബേസിൽ പോൾ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം

ജിജു ജോസഫ് അദ്ധ്യക്ഷത വഹിച്ചു.

പൂക്കള മത്സര വിജയികൾക്കുള്ള സമ്മാനദാനവും വാർഡിൽ നിന്ന് എസ്.എസ്.എൽ.സി,​ പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള അവാർഡ് വിതരണം ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ.എം.സലിം നിർവഹിച്ചു.

ഓണാഘോഷത്തോടനുബന്ധിച്ചുള്ള മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനം പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ജോബി ഐസക്കും സി.ഡി.എസ് ചെയർപേഴ്സൺ ലൈല അബ്‌ദുൾ ഖാദറും ചേർന്ന് വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളായ

പി.കെ.ജമാൽ, പി.പി.രഘുകുമാർ, മുൻ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ സുജു ജോണി, കല്ലിൽ സ്കൂൾ പി.ടി.എ പ്രസിഡന്റ്‌

എം.എസ്.സന്തോഷ്‌, കല്ലിൽ പബ്ലിക്‌ ലൈബ്രറി സെക്രട്ടറി പി.കെ. ഉദയനൻ, വാർഡുതല സമിതി കൺവീനർ

സജി കുര്യാക്കോസ്, എ.ഡി.എസ് ചെയർപേഴ്സൺ നീതു രഞ്ജിത് എന്നിവർ സംസാരിച്ചു.-