കാലടി: ശ്രീമൂലനഗരം ഗ്രാമപഞ്ചായത്ത് നാലാം വാർഡിൽ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ടൈൽ വിരിച്ച് സഞ്ചാരയോഗ്യമാക്കിയ സഹൃദയ റോഡിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.സി.മാർട്ടിൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് സിന്ധു പാറപ്പുറം അദ്ധ്യക്ഷയായി. അംഗം വി. എം.ഷംസുദ്ദീൻ പങ്കെടുത്തു.