കൊച്ചി: നവോത്ഥാന സാംസ്‌കാരിക കേന്ദ്രത്തിന്റെ നേതൃത്വത്തിൽ പത്തൊമ്പതാം നൂറ്റാണ്ട് സിനിമ ഉയർത്തുന്ന തമസ്കരിക്കപ്പെട്ട ചരിത്ര സത്യങ്ങൾ, നവോത്ഥാന മൂല്യങ്ങൾ എന്നിവയെകുറിച്ചുള്ള സംവാദവും ചർച്ചയും നാളെ വൈകിട്ട് 5.30ന് ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ നടക്കും.

പ്രിയനന്ദനൻ സിനിമയുടെ രചയിതാവും സംവിധായകനുമായ വിനയനുമായി സംവാദം നടത്തും. എൻ.ഇ. സുധീർ മോഡറേറ്റർ ആയിരിക്കും.