പറവൂർ: മാല്യങ്കര എസ്.എൻ.എം പോളിടെക്നിക് കോളേജിൽ ലാറ്ററൽ എൻട്രി ഡിപ്ളോമ മാനേജ്മെന്റ് സീറ്റിലേക്കുള്ള സ്പോട്ട് അഡ്മിഷൻ 19ന് രാവിലെ ഒൻപതിന് കോളേജിൽ നടക്കും. പ്ളസ് ടു, വി.എച്ച്.എസ്.സി, ഐ.ടി.ഐ, കെ.ജി.സി.ഇ എന്നീ കോഴ്സുകൾ പൂർത്തിയാവർക്ക് പ്രവേശനം ലഭിക്കും. ഓട്ടോമൊബൈൽ, ഇലക്ട്രിക്കൽ ആൻഡ് ഇലട്രോണിക്സ്, സിവിൽ, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എന്നീ ബാച്ചുകളിലാണ് ഒഴിവുള്ളത്. ഫോൺ: 8281634284, 9188434284.