ആലുവ: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ബോണസും ഓണം അലവൻസുകളും നിഷേധിച്ചതിലും നിയമവിരുദ്ധ 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി സമ്പ്രദായത്തിനും എതിരെ കെ.എസ്.ടി എംപ്ളോയിസ് സംഘ് (ബി.എം.എസ്) എറണാകുളം വെസ്റ്റ് ജില്ലാ കമ്മിറ്റി ആലുവ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ ബി.എം.എസ് ജില്ലാ സെക്രട്ടറി ധനീഷ് നീറിക്കോട് ഉദ്ഘാനം ചെയ്തു.

ജില്ലാ പ്രസിഡന്റ് എം.പി. പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജി. മുരളി കൃഷ്ണൻ, സി.ഇ. ജയപ്രകാശ്, വി.കെ. അനിൽകുമാർ, സന്തോഷ് പൈ, ടി.ജി. അജികുമാർ, കെ.എസ്. സബിൻ, പി.വി. സതിഷ് എന്നിവർ സംസാരിച്ചു.