ആലുവ: വിശ്വകർമ്മ ജയന്തിയോടനുബന്ധിച്ച് ബി.എം.എസ് ആലുവ മേഖലാ കമ്മിറ്റി ഇന്ന് ദേശീയ തൊഴിലാളിദിനം ആചരിക്കും. വൈകിട്ട് നാലിന് ആലുവ പമ്പ് കവലയിൽ നിന്നാരംഭിക്കുന്ന തൊഴിലാളി പ്രകടനം ബാങ്ക് കവലയിൽ സമാപിക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം ജില്ലാ ട്രഷറർ കെ.എസ്.ശ്യാംജിത്ത് ഉദ്ഘാടനം ചെയ്യും. മേഖലാ പ്രസിഡന്റ് സന്തോഷ് പൈ അദ്ധ്യക്ഷത വഹിക്കും. എൻ.ജി.ഒ സംഘ് സംസ്ഥാന സെക്രട്ടറി സന്തോഷ് മുഖ്യപ്രഭാഷണം നടത്തും.