കോലഞ്ചേരി: എം.ഒ.എസ്.സി മെഡിക്കൽ കോളേജ് നേത്രചികിത്സാ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ നാളെ രാവിലെ 9 മുതൽ 12 വരെ സൗജന്യ തിമിര പരിശോധനാ ക്യാമ്പ് നടക്കും. കാഴ്ചവൈകല്യം നേരിടുന്നവർക്കും തിമിരംമൂലം കാഴ്ചക്കുറവ് അനുഭവിക്കുന്നവർക്കും പങ്കെടുക്കാം. തിരഞ്ഞെടുക്കപ്പെടുന്ന നിർദ്ധനരായ രോഗികൾക്ക് സൗജന്യ തിമിര ശസ്ത്രക്രിയയ്ക്ക് അവസരമുണ്ട്. പങ്കെടുക്കുന്നവർ റേഷൻ, ആധാർകാർഡ് കോപ്പി കൈവശം കരുതണം. പരിശോധനാ സൗകര്യം ആദ്യം പേര് രജിസ്​റ്റർ ചെയ്യുന്ന 50 പേർക്ക്. ഫോൺ: 0484 2885258.