heart

കൊച്ചി: ലോക ഹൃദയദിനത്തോടനുബന്ധിച്ച് വി.പി.എസ് ലേക്‌ഷോർ ആശുപത്രിയിൽ സൗജന്യ ഹൃദയപരിശോധന പാക്കേജ് പ്രഖ്യാപിച്ചു. 60% കിഴിവോടെ മുതിർന്നവർക്കും കുട്ടികൾക്കുമായി പ്രത്യേക പാക്കേജുകൾ ലഭ്യമാണ്. മുതിർന്നവർക്ക് ഇ.സി.ജി, എക്കോ, ടി.എം.ടി, സി.ബി.സി, ലിപ്പിഡ് പ്രൊഫൈൽ, ആർ.ബി.എസ്, എസ് ക്രിയാറ്റിനിൻ, സോഡിയം, പൊട്ടാസ്യം എന്നീ പരിശോധനകൾ പാക്കേജിൽ ഉൾപ്പെടുന്നു. 2499 രൂപയ്ക്കാണ് പാക്കേജ് ലഭ്യമാകുക. എക്കോ, ഹൃദ്രോഗ വിദഗ്ദ്ധനുമായി കൺസൾട്ടേഷൻ എന്നിവയടങ്ങുന്ന കുട്ടികളുടെ പാക്കേജിന് 999 രൂപയാണ് നിരക്ക്. ഒക്ടോബർ 15 വരെ പാക്കേജ് ലഭ്യമാണ്. രജിസ്‌ട്രേഷന്: 1800 313 8775.