snm-college-

പറവൂർ: മാല്യങ്കര എസ്.എൻ.എം കോളേജിൽ 2019 മുതൽ 2022 വരെ വിദ്യാഭ്യാസ-കലാ- കായിക മേഖലകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ പി.ടി.എയുടെ നേതൃത്വത്തിൽ അനുമോദിച്ചു. ഡേ ഒഫ് എക്സലൻസ് പ്രോഗ്രാം പൂർവവിദ്യാർത്ഥിയും എൻ.പി.ഒ.എൽ മുൻ അസോസിയേറ്റ് ഡയറക്ടറുമായ ഡോ.കെ.വി.സനിൽകുമാർ ഉദ്ഘാടനം ചെയ്തു. എച്ച്.എം.ഡി.പി സഭാ പ്രസിഡന്റ് ഇ.പി.സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡി.സുനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. കോളേജ് മാനേജർ ഡോ.വി.ആർ.പ്രകാശം, സി.എസ്.സിജു, കെ.ആർ.ജയപ്രസാദ്, ‌ഡോ.സി.എ. നീലിമ എന്നിവർ സംസാരിച്ചു. ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് പുരസ്കാരം നൽകി. തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികളും നടന്നു.