വൈപ്പിൻ: ദിനംപ്രതി ആയിരക്കണക്കിന് ആടുമാടുകളെയും കോഴികളെയും കൊല്ലാമെങ്കിൽ മനുഷ്യനെ ആക്രമിക്കുന്ന പട്ടികളെയും കൊല്ലാമെന്ന് കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ് ജേതാവ് സിപ്പി പള്ളിപ്പുറം. തെരുവുനായ ആക്രമണത്തിനെതിരെ നടപടിയാവശ്യപ്പെട്ട് പള്ളിപ്പുറം വികസന സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സമിതി ചെയർമാൻ വി.എക്‌സ്. ബെനഡിക്ട് അദ്ധ്യക്ഷത വഹിച്ചു. കെ.കെ.അബ്ദുൾ റഹ്മാൻ, മണിയപ്പൻ കണ്ണങ്കനാട്ട് തുടങ്ങിയവർ സംസാരിച്ചു.