jiyan-xavier
ജിയൻ സേവ്യർ

വൈപ്പിൻ: കടലിൽവച്ച് മത്സ്യം കയറ്റുന്നതിനിടയിൽ കൂട്ടിയിടിച്ച വള്ളങ്ങൾക്കിടയിൽപ്പെട്ട് മത്സ്യത്തൊഴിലാളി മരിച്ചു. എളങ്കുന്നപ്പുഴ ചാപ്പകടപ്പുറം മനക്കൽ ജിയൻ സേവ്യറാണ് (46) മരിച്ചത്. വള്ളത്തിൽനിന്നുള്ള മത്സ്യം മറ്റൊരു വള്ളത്തിലേക്ക് മാറ്റുന്നതിനിടയിൽ ചെല്ലാനം പടിഞ്ഞാറ് കടലിൽ ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെ ആയിരുന്നു അപകടം. ഉടനെ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് മാലിപ്പുറം സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മറിയ ജാൻസി (വൃന്ദ). മക്കൾ: ജിഷ്ണ ഗ്രേയ്‌സി, മേരി ജിൻസി. മരുമകൻ: ജിബിൻ.