ആലുവ: റോഡുകളുടെ തകർച്ച അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് എൻ.സി.പി യോഗം കുറ്റപ്പെടുത്തി. ഭൂരിഭാഗം റോഡുകളും താറുമാറായി കിടന്നിട്ടും നടപടികൾ സ്വീകരിക്കാത്തത് എം.എൽ.എയും പി.ഡബ്‌ള്യു.ഡി ഉദ്യോഗസ്ഥരും തമ്മിലെ ഒത്തുകളിയാണെന്നും യോഗം ആരോപിച്ചു.

ജില്ലാ പ്രസിഡന്റ് ടി.പി.അബ്ദുൽ അസീസ് യോഗം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് അനൂബ് നൊച്ചിമ അദ്ധ്യക്ഷത വഹിച്ചു. ദേശീയ സമിതി അംഗം അഫ്‌സൽ കുഞ്ഞുമോൻ, എം.എ.അബ്ദുൽ ഖാദർ, മുഹമ്മദാലി തോലക്കര, മുരളി പുത്തൻവേലി, ശിവരാജ് കോമ്പാറ, രാജു തോമസ്, അനീഷ് കാഞ്ഞൂർ, ഹുസൈൻ കുന്നുകര, അസീസ് മൂക്കിലാൻ, ടി.കെ.യൂസഫ്, ടി.സി.രാജൻ, സോമശേഖരൻ എന്നിവർ സംസാരിച്ചു.