
വൈപ്പിൻ: എടവനക്കാട് ഗവ.യു.പി. സ്‌കൂൾ പ്രീ- പ്രൈമറി വിഭാഗം നവീകരണം ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അസീന അബ്ദുൽസലാം ശിലാസ്ഥാപനം നടത്തി. ഹെഡ്മിസ്ട്രസ് ജിജി റാഫേൽ, പി.ടി.എ പ്രസിഡന്റ് മുരുകൻ,ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ.പി.എൻ.തങ്കരാജ്, വൈപ്പിൻ എ.ഇ.ഒ ഇബ്രാഹിംകുട്ടി രായരോത്ത്, വൈപ്പിൻ ബി.പി.സി കെ.എസ്.ദിവ്യരാജ്, ബി.ആർ.സി കോ ഓർഡിനേറ്റർ ഷബീന, പി.ബി.സാബു എന്നിവർ പങ്കെടുത്തു.