കൊച്ചി: കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ച ക്ഷയരോഗിയെ തിരിച്ചറിയാനായില്ല. തിലകൻ എന്ന പേരിൽ ഈമാസം ഒന്നിനാണ് ഇയാൾ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 59 വയസോളമുള്ള ഇയാളെ രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞ 12ന് രാത്രിയാണ് മരിച്ചത്. ഇയാളെക്കുറിച്ച് അറിയാവുന്നവർ എറണാകുളം സെൻട്രൽ സ്റ്റേഷനിൽ അറിയിക്കണമെന്ന് എസ്.എച്ച്.ഒ അറിയിച്ചു.