
ആലുവ: കുടുംബവഴക്കിനെത്തുടർന്ന് യുവാവ് മരിച്ച കേസിൽ അറസ്റ്റിലായ മാതൃസഹോദരനും മകനും റിമാൻഡിൽ. ആലുവ കോളനിപ്പടി കോളായിവീട്ടിൽ മണി (58), മകൻ വൈശാഖ് (24) എന്നിവരെയാണ് ആലുവ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്.
കൂനമ്മാവ് നിരപ്പിൽവീട്ടിൽ പരേതനായ മോഹനന്റെ മകൻ മഹേഷ്‌കുമാറാണ് ചൊവ്വാഴ്ച്ച രാത്രി മരിച്ചത്. മഹേഷ്‌കുമാർ അമ്മയുടെ പേരിലുള്ള കോളനിപ്പടിയിലെ വീടുംസ്ഥലവും ഈട് നൽകി മഹേഷ്‌കുമാർ ബാങ്കിൽനിന്ന് വായ്പയെടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതിനെച്ചൊല്ലി മണിയും മകൻ വൈശാഖുമായുണ്ടായ തർക്കത്തിനിടെയാണ് മഹേഷ് തലയടിച്ച് വീണതെന്ന് പൊലീസ് പറഞ്ഞു.