കൊച്ചി: വല്ലാർപാടം ബസിലിക്കയിലെ തിരുനാളിന് തുടക്കമായി. വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് റവ.ഡോ. ഫ്രാൻസിസ് കല്ലറക്കൽ കൊടിയേറ്റി. ഫാ. ജിപ്‌സൺ തോമസ് ചാണയിൽ വചനപ്രഘോഷണം നടത്തി.
23വരെയുള്ള തിരുനാൾ ദിനങ്ങളിൽ വൈകിട്ട് 5.30നുള്ള ദിവ്യബലികളിൽ വികാരി ജനറാൾ മോൺ. മാത്യു കല്ലിങ്കൽ, ഫാ. കോളിൻസ് ഇലഞ്ഞിക്കൽ, അതിരൂപതാ ചാൻസലർ ഫാ. എബിജിൻ അറക്കൽ, മോൺ. ഡോ.ആന്റണി കുരിശിങ്കൽ, മോൺ. മാത്യു ഇലഞ്ഞിമറ്റം, ഫാ. ഹെൽവെസ്റ്റ് റൊസാരിയോ, കോട്ടപ്പുറം ബിഷപ്പ് ഡോ.ജോസഫ് കാരിക്കശേരി എന്നിവർ മുഖ്യകാർമ്മികത്വം വഹിക്കും.
24ന് തിരുനാൾ ദിനത്തിൽ രാവിലെ 10ന് തിരുനാൾ പൊന്തിഫിക്കൽ ദിവ്യബലിക്ക് വരാപ്പുഴ അതിരൂപത മെത്രാപ്പൊലീത്ത റവ.ഡോ.ജോസഫ് കളത്തിപ്പറമ്പിൽ മുഖ്യ കാർമ്മികനാകും.