kklm

കൂത്താട്ടുകുളം:ഇലഞ്ഞി മുത്തോലപുരത്ത്, ലഹരി വിരുദ്ധ സന്ദേശവുമായി കൂത്താട്ടുകുളം ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിൽ സൗഹൃദം ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്, ലയൺസ് ക്ലബ് ഇലഞ്ഞി, മുത്തോലപുരം സർവീസ് സഹകരണബാങ്ക്, യൂണിയൻ ബാങ്ക് ഇലഞ്ഞി, സ്റ്റേറ്റ് ബാങ്ക് ഇലഞ്ഞി ഫെഡറൽ ബാങ്ക് ഇലഞ്ഞിയും ചേർന്ന് അഖില കേരള വോളി ബാൾ ടൂർണമെന്റ് ആരംഭിച്ചു. കേരള സർക്കാരിന്റെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് ടൂർണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്.

കൂത്താട്ടുകുളം സി.ഐ കെ.ആർ. മോഹൻദാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പുത്തൻകുരിശ് ഡി.വൈ.എസ്.പി ജി. അജയനാഥ്‌ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു, കൂത്താട്ടുകുളം പൊലീസ് സബ് ഇൻസ്‌പെക്ടർ എബി എം.പി.സ്വാഗതവും ഇലഞ്ഞി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എം.പി.ജോസഫ്, ബ്ലോക്ക് പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ഡോജിൻ ജോൺ ഇലഞ്ഞി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ പ്രീതി അനിൽ, സൗഹൃദം ക്ലബ്‌ പ്രസിഡന്റ്‌ പ്രതീഷ് പ്രഭാകരൻ, ലയൺസ് ക്ലബ്‌ ഭാരവാഹി സാലോ ജോർജ്,​ സബ് ഇൻസ്‌പെക്ടർ എസ്. ശിവകുമാർ എന്നിവർ പങ്കെടുത്തു.