blind-football

കൊച്ചി: ചെന്നൈയിൽ നടക്കുന്ന ആറാമത് ദേശീയ ബ്ലൈൻഡ് ഫുട്‌ബാൾ ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. സാമുവൽ ആന്റണി, ഷാജഹാൻ, തുഫൈൽ അബ്ദുല്ല, അഖിൽലാൽ, അഖിൽകുമാർ, ആഷിൽ മാത്യു, മാഹിൻ ദിലീപ്, സുജിത് പി.എസ്, അനുഗ്രഹ് ടി.എസ് എന്നിവരാണ് ടീം അംഗങ്ങൾ. കടവന്ത്ര ഗാമ ഫുട്‌ബാൾ ഗ്രൗണ്ടിൽ ഒരാഴ്ചനീണ്ട ക്യാമ്പിന് ശേഷമാണ് ടീം ടൂർണമെന്റിന് പുറപ്പെടുന്നത്. നാളെ പഞ്ചാബിനെതിരെയാണ് ആദ്യകളി. 19ന് അരുണാചൽ പ്രദേശിനെ നേരിടും. നിലവിൽ റണ്ണേഴ്‌സ് അപ്പാണ് കേരളം.