
കൂത്താട്ടുകുളം: സി.പി.ഐ സംസ്ഥാനസമ്മേളനത്തിന്റെ പതാക ദിനാചരണം കൂത്താട്ടുകുളം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നു. ചടങ്ങിൽ മണ്ഡലം സെക്രട്ടേറിയറ്റ് അംഗം എ.എസ്. രാജൻ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി അഡ്വ. ജിൻസൺ വി. പോൾ, അംബിക രാജേന്ദ്രൻ, ബിനീഷ് കെ. തുളസിദാസ്, പി.എം. ഷൈൻ, ബിജോ പൗലോസ്, ബീന സജീവൻ, എ.കെ. ദേവദാസ് തുടങ്ങിയവർ സംസാരിച്ചു. ലോക്കൽ കമ്മിറ്റി അംഗങ്ങളായ പി.ജി. അനിൽകുമാർ, എം. മോഹനൻ, ദീപു ജോസ്,ബാബു ജേക്കബ്, ബിസൺ സി.ജി തുടങ്ങിയവർ പതാക ഉയർത്തി.