bjp

നെടുമ്പാശേരി: ദേശം-കാലടി റോഡിലെ കുഴികൾ അടയ്ക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നെടുമ്പാശേരി മണ്ഡലം കമ്മിറ്റി കിഴക്കേദേശം കവലയിൽ കിടപ്പുസമരം നടത്തി. ദേശം കവലയിൽ നിന്ന് പ്രകടനമായെത്തിയാണ് സമരം നടത്തിയത്.

ജില്ലാ സെക്രട്ടറി വി.കെ.ബസിത് കുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് രൂപേഷ് പൊയ്യാട്ട് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ലത ഗംഗാധരൻ, മണ്ഡലം ജനറൽ സെക്രട്ടറി വി.വി.ഷൺമുഖൻ, കെ.വി.അരുൺ, കമലം, കെ.മധുസൂദനൻ, വി.പി.ഷാജി, പി.ആർ.രഘു, വിനോദ് കണ്ണിക്കര, വി.സി.വിനോദ്, ലത രവി, രാജശ്രീ മേനോൻ, സായന്ത് മധുസൂദനൻ, എ.സദാശിവൻ, സി.ഡി.രവി, വിഷ്ണു പ്രസാദ് തുടങ്ങിയവർ സംസാരിച്ചു.