
മൂവാറ്റുപുഴ: ബംഗളൂരുവിൽ ബൈക്കിൽനിന്ന് വീണ് ചികിത്സയിലായിരുന്ന എൻജിനിയറിംഗ് വിദ്യാർത്ഥി മരിച്ചു. ആരക്കുഴ കുന്നപ്പിള്ളിൽ ജോണി ജോസഫിന്റെ മകൻ അമൽ ജോണാണ് (23) മരിച്ചത്.
ബംഗളൂരു രാമനഗര ഗൗസിയ എൻജിനിയറിംഗ് കോളേജ് ബി.ടെക് വിദ്യാർത്ഥിയായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന ബംഗളൂരു സ്വദേശി റിയാസ് അപകടസ്ഥലത്ത് വച്ചുതന്നെ മരിച്ചിരുന്നു. അമലിന്റെ സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.50ന് ആരക്കുഴ സെന്റ് മേരീസ് മേജർ ആർക്കി എപ്പിസ്കോപ്പൽ പള്ളി സെമിത്തേരിയിൽ. അമ്മ: ലിസി. സഹോദരങ്ങൾ: ഐശ്വര്യ (നഴ്സ്, ഖത്തർ), അനിറ്റ് (നഴ്സിംഗ് വിദ്യാർത്ഥിനി, മംഗലാപുരം).