
തോപ്പുംപടി: കൊച്ചി കോടതിയിൽ നിന്ന് മലമ്പാമ്പിനെ പിടികൂടി. ഇന്നലെ രാവിലെ പതിനൊന്നരയോടെ കൊച്ചി ജുഡിഷ്യൽ മജിസ്ട്രേറ്റ്-രണ്ട് കോടതിയിലെ ഫയലുകൾ സൂക്ഷിക്കുന്ന മുറിയിലെ ഹാർഡ് ബോർഡ് പെട്ടിയിലാണ് പാമ്പിനെ കണ്ടത്.
വനം വകുപ്പ് ട്രെയിനി മട്ടാഞ്ചേരി ചെറളായി സ്വദേശി ദിനേശ് ഡി. പൈ സ്ഥലത്തെത്തി പാമ്പിനെ പിടികൂടുകയായിരുന്നു. കോടതി നടപടികൾക്ക് തടസമുണ്ടായില്ല. മൂന്നടി നീളമുള്ള പാമ്പിനെ പിന്നീട് വനംവകുപ്പിന് കൈമാറി.