മൂവാറ്രുപുഴ: ന്യൂജെൻ ബൈക്കിൽ കറങ്ങി കഞ്ചാവ് വിറ്റ രണ്ട് യുവാക്കളെ എക്സൈസ് പിടികൂടി. കോതമംഗലം എരമല്ലൂർ ഓലിപ്പാറയിൽ ബാവാസ്, പേഴക്കാപ്പിള്ളി കൊച്ചുപുരക്കൽ നിബിൻ എന്നിവരെയാണ് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ വിനീത് രവിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 50ഗ്രാം കഞ്ചാവ് കണ്ടെടുത്തു . ചെറുപൊതികളാക്കി വിറ്റുവരുകയായിരുന്നു. വാഹന പരിശോധനക്കിടെയാണ് യുവാക്കൾ കുടുങ്ങിയത്.