തൃപ്പൂണിത്തുറ: പ്രശസ്ത എൻജിനിയർ വിശ്വേശ്വരയ്യരുടെ ജന്മദിനമായ എൻജിനിയേഴ്സ് ഡേ സമുചിതമായി ആഘോഷിച്ചു. രണ്ടു പതിറ്റാണ്ടായി തൃപ്പൂണിത്തുറയിൽ പ്രവർത്തിച്ചുവരുന്ന വേദപുരി ലോട്ടസ് പ്രോപ്പർട്ടീസിൽ നടന്ന ചടങ്ങിൽ മാനേജിംഗ് ഡയറക്ടർ ജയന്തൻ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. പ്രശസ്ത സ്ട്രക്ചറൽ എൻജിനിയർ എസ്. സുരേഷ് മുഖ്യ പ്രഭാഷണം നടത്തി. ലോട്ടസ് ഡയറക്ടർമാരായ ടി. സുകുമാരൻ, ഡി. വേണു, സി.പി. രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.