bjp
നരേന്ദ്ര മോദിയുടെ പിറന്നാൾ ദിനാഘോഷത്തോടനുബന്ധിച്ച്ബി .ജെ.പി ന്യൂനപക്ഷ മോർച്ച അംഗവും ഭാഗ്യക്കുറി വില്‌പനക്കാരനുമായ സിൽവിയെ ഏലൂർ നഗരസഭ കൗൺസിലർ ചന്ദ്രിക രാജൻ ആദരിക്കുന്നു.

കളമശേരി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിന ആഘോഷത്തോടനുബന്ധിച്ച് ബി.ജെ.പി ഏലൂർ മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ വാർഡുകളിൽ സേവന പ്രവർത്തനങ്ങൾ നടത്തി. 112 നമ്പർ ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലക്ഷം വീട് കോളനി മുതൽ എസ്.എൻ.ഡി.പി ഓഫീസിന് സമീപം വരെ റോഡും കാനയും വൃത്തിയാക്കി. തുടർന്ന് നടന്ന ചടങ്ങിൽ ന്യൂനപക്ഷ മോർച്ച മണ്ഡലം സെക്രട്ടറി അഗസ്റ്റിൻ, കമ്മിറ്റി അംഗം സിൽവി എന്നിവരെ ആദരിച്ചു. ബി.ജെ.പി മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻ്റ് വി.വി.പ്രകാശൻ, വാർഡ് കൗൺസിലർ ചന്ദ്രിക രാജൻ, ഭാരവാഹികളായ ദിപിൽ കുമാർ, സി .പി .ജയൻ, യദുകൃഷ്ണൻ, സതീഷ്, അനന്ദു വിഷ്ണു, രാജൻ നാവുളളിൽ എന്നിവർ പങ്കെടുത്തു.