y-morcha
യുവ മോർച്ച പ്രവർത്തകർ കളമശേരി, കരുമാലൂർ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ രക്തദാനം നടത്തുന്നു

കളമശേരി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തിൽ യുവമോർച്ച കളമശേരി, കരുമാല്ലൂർ മണ്ഡലം കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ ഗവ.മെഡിക്കൽ കോളേജിൽ രക്തദാനം നടത്തി എം.ഡി.. ഡോ. പോൾ ജോർജ് രക്തം ദാനം ചെയ്തവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. മണ്ഡലം പ്രസിഡന്റുമാരായ സിയോൺ കെ സിദ്ധൻ, പ്രതുൽ പ്രദീപ്, ഭാരവാഹികളായ ബിബിൻരാജ്, അഭിജിത് മോഹനൻ, അഖിൽ, സത്യരാമപുരം, സുജീഷ് എന്നിവർ സംസാരി​ച്ചു.