അങ്കമാലി: വനിതാ സാഹിതി അങ്കമാലി മേഖലാ കമ്മിറ്റി രൂപീകരിച്ചു. ജില്ലാ പ്രസിഡന്റ് ഡോ.കെ.കെ.സുലേഖ യോഗം ഉദ്ഘാടനം ചെയ്തു. വിനീത ദിലീപ് അദ്ധ്യക്ഷത വഹിച്ചു. വനിതാ സാഹിതി ജില്ല സെക്രട്ടറി രവിത ഹരിദാസ്, പുരോഗമന കലാസാഹിത്യ സംഘം ഏരിയാ സെക്രട്ടറി ഷാജി യോഹന്നാൻ, ട്രഷറർ കെ.പി.റെജീഷ്, നഗരസഭാ കൗൺസിലർ ലേഖ മധു, പു.ക.സ ഏരിയാ വൈസ് പ്രസിഡന്റ് എസ്.സുരേഷ് ബാബു എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ജനത പ്രദീപ് (പ്രസിഡന്റ്) രാധാ മുരളീധരൻ, വീണ സുരേഷ് (വൈസ് പ്രസിഡന്റുമാർ),​ വിനീത ദിലീപ് (സെക്രട്ടറി),​ സന്ധ്യ സുകുമാരൻ (ജോ. സെക്രട്ടറി) ഡോ.എ.കെ. പ്രമീള (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.