ചോറ്റാനിക്കര : കേരളത്തിലെ 76 കാർഷിക ഗ്രാമവികസന ബാങ്കുകളിൽ 2020-21 സാമ്പത്തിക വർഷം ഒന്നാമത്തെ ബാങ്കിനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് കരസ്ഥമാക്കിയ കണയന്നൂർ താലൂക്ക് സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റ് സി.കെ റെജിക്ക് ആരക്കുന്നം ആപ്റ്റീവ് കമ്പനി എംപ്ലോയീസ് യൂണിയൻ , പ്രസിഡന്റ് എന്ന നിലയിൽ യൂണിയൻ സ്വീകരണം നല്കി. ആരക്കുന്നം യൂണിയൻ ഓഫീസിൽ നടന്ന ചടങ്ങിൽ യൂണിയൻ ഭാരവാഹികൾ പൊന്നാടയും മെമെന്റോയും നല്കി ആദരിച്ചു. വിദേശത്ത് തൊഴിൽ ലഭിച്ചതിനാൽ കമ്പനിയിൽ നിന്നും രാജി വച്ച് പോകുന്ന യൂണിയൻ എക്സിക്യൂട്ടീവ് മെമ്പർ റെജി വർഗീസിന് യാത്രയയപ്പ് നല്കി. യൂണിയൻ ജനറൽ സെക്രട്ടറി ജോയൽ ജോസഫ് , യൂണിയൻ ഭാരവാഹികളായ അനിൽകുമാർ വി.ജി, ഡി. ശ്രീജിത്ത്, സ്മിത കൃഷ്ണകുമാർ , സില്ലി റോയി, ഷാജി വി.ജെ, സുനിൽ എം.പി, സുധീഷ് വാസു, ഉന്മേഷ് സി ബേബി, സിബി പ്രിൻസ്, അഞ്ചു ജോൺ ,ജിബിൻ ജെയിംസ്, എൽദോസ് അവറാച്ചൻ , സുഭാഷ് തോമസ് എന്നിവർ സംസാരിച്ചു. യൂണിയൻ പ്രസിഡന്റ് സി കെ റെജി, എക്സിക്യുട്ടീവ് അംഗം റെജി വർഗീസ് എന്നിവർ സംസാരിച്ചു.