മൂവാറ്റുപുഴ: മൂവാറ്റുപുഴ ഗവ.റ്റി.റ്റി.ഐ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ കലാരൂപങ്ങൾ കോർത്തിണക്കിയ ബോധവത്കരണ പരിപാടി ശ്രീനാരായണ കോളേജ് ഒഫ് എഡ്യുക്കേഷനിൽ സംഘടിപ്പിച്ചു. ഫ്ലാഷ്മോബ് , സ്കിറ്റ്, നൃത്തം തുടങ്ങിയ വിവിധ കലാരൂപങ്ങളിലൂടെ ലഹരി വിമുക്ത സമൂഹം എന്ന ആശയം അവതരിപ്പിച്ചു. പ്രിൻസിപ്പൽ സാറാമ്മ റ്റി. യു, എസ്.എൻ. കോളേജ് പ്രിൻസിപ്പൽ ഡോ. പി .ജെ. ജേക്കബ്, ഐ.ക്യു.എ.സി കോ-ഓർഡിനേറ്റർ ഡോ. ഉഷാപാർവതി ,കോളേജ് കോ-ഓർഡിനേറ്റർ അനിഷ് പി .ചിറയ്ക്കൽ എന്നിവർ സംസാരിച്ചു.