aeo

മൂവാറ്റുപുഴ: അദ്ധ്യാപക ശാക്തീകരണ പരിപാടി ‘റിവൈവ് ’പൊതു വിദ്യാഭ്യാസ ഡയറക്ടർ ജീവൻബാബു വീഡിയോ കോൺഫെറൻസിലൂടെ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഹണി ജി .അലക്സാണ്ടർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വിദ്യാഭ്യാസ ഓഫീസർ വിജയ ആർ. അദ്ധ്യക്ഷത വഹിച്ചു. എ.ഇ.ഒ ജീജ വിജയൻ , ഡയറ്റ് സീനിയർ ലക്ചറർ പി. ഇന്ദു , സീനിയർ സൂപ്രണ്ട് ഡി .ഉല്ലാസ്, എച്ച് .എം. ഫോറം സെക്രട്ടറി എം.കെ. മുഹമ്മദ്, അസിസ്റ്റന്റ് സെക്രട്ടറി സലിം പി.എ എന്നിവർ സംസാരിച്ചു. സംസ്ഥാന പി.ടി.എ അവാർഡ് നേടിയ പായിപ്ര ഗവ.യു.പി സ്കൂളിനും ഉപജില്ലയിലെ മികച്ച രണ്ടാമത്തെ പി.ടി.എ അവാർഡ് നേടിയ കുന്നയ്ക്കാൽ ഗവ.യു.പി സ്കൂളിനെയും എൽ.എസ്.എസ് , യു.എസ്.എസ് സ്കോളർഷിപ്പ് പരിശീലനങ്ങൾക്ക് നേതൃത്വം നൽകിയ അദ്ധ്യാപകരെയും ചടങ്ങിൽ ആദരിച്ചു. തുടർന്ന് അദ്ധ്യാപനം കല എന്ന വിഷയത്തിൽ ഡോ. മുസ്തഫ പാലയ്ക്കൽ, കുട്ടികളുടെ വൈജ്ഞാനിക പ്രശ്നങ്ങളിലെ ഇടപെടലും സാദ്ധ്യതകളും എന്ന വിഷയത്തിൽ ഡോ. കെ. ബാസ്പിൻ, വരയും കുറിയും എന്ന വിഷയത്തിൽ ടി.ടി .പൗലോസ് എന്നിവർ ക്ലാസുകൾ നയിച്ചു.