കൂത്താട്ടുകുളം: പിറവം നിയോജകമണ്ഡലത്തിലെ പാമ്പാക്കുട ബ്ലോക്ക് ആരോഗ്യ മേളയോടനുബന്ധിച്ചുള്ള വിളംബര ജാഥ അനൂപ് ജേക്കബ് എം.എൽ.എ ഫ്ളാഗ് ഓഫ് ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, പാമ്പാക്കുട ബ്ലോക്ക് പ്രസിഡന്റ് ആലീസ് ഷാജു, ബ്ലോക്ക് വൈസ് പ്രസിഡന്റ് അഡ്വ. ജിനസൺ പോൾ, ബ്ലോക്ക് അംഗങ്ങളായ വിജയ കുമാരി സോമൻ, കുഞ്ഞുമോൻ ഫിലിപ്പ്, ലളിതാ വിജയൻ, കുഞ്ഞുമോൾ യേശുദാസ്, ശശി സി.റ്റി. തുടങ്ങിയവർ പങ്കെടുത്തു.