കാലടി : ശ്രീമൂലനഗരം എടക്കണ്ടം ശ്രീമഹാവിഷ്ണു ക്ഷേത്രത്തിൽ നിർമ്മിക്കുന്ന ഊട്ടുപുരയുടെ ശിലാസ്ഥാപനം ക്ഷേത്രംസമിതി പ്രസിഡന്റ് കെ.റ്റി പ്രേംജി നിർവ്വഹിച്ചു. ക്ഷേത്രം മേൽശാന്തി പാറമന സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ ചടങ്ങുകൾ നടന്നു. കേരള ക്ഷേത്രസംരക്ഷണസമിതി ജില്ലാ സെക്രട്ടറി എൻ. അനിൽകുമാർ, താലൂക്ക് സെക്രട്ടറി വി.വി രഘു എന്നിവർ പങ്കെടുത്തു.