
ആലുവ: ആലുവ ഐഡിയൽ ടെക്‌നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് പ്രൈവറ്റ് ഐ.ടി.ഐ 2021- 22 ബാച്ചിലെ വിദ്യാർത്ഥികൾക്കുള്ള കോഴ്‌സ് സർട്ടിഫിക്കറ്റ് വിതരണം ആലുവ നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഫാസിൽ ഹുസൈൻ ഉദ്ഘാടനം ചെയ്തു. ഐഡിയൽ ഐ.ടി.ഐ പ്രിൻസിപ്പൽ പി.എം. അഷറഫ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ ജെയ്‌സൻ പോൾ സംസാരിച്ചു.