മൂവാറ്റുപുഴ: ഇലാഹിയ ആർട്സ് ആൻഡ് സയൻസ് കോളേജിൽ പി.ജി കോഴ്സുകൾക്ക് സീറ്റ്ഒഴിവ് . എം.എസ്.സി. ഫിസിക്സ്, എം.എസ്.സി. ഇലക്ട്രോണിക്സ്, എം.എസ്.സി. കമ്പ്യൂട്ടർ സയൻസ്,എം.എസ്. സി സൈക്കോളജി,എം.എ. ഇംഗ്ലീഷ്, എം. എ. എക്കണോമിക്സ്, എം.കോം. ഫിനാൻസ് , ലൈബ്രറിസയൻസ് എന്നീ പി.ജി. കോഴ്സുകൾക്കും ബി.എ എക്കണോമിക്സ്, ബി .എ ഇംഗ്ലീഷ്, ബി.എസ്.സി സൈക്കോളജി എന്നീ ഡിഗ്രികോഴ്സുകൾക്കുമാണ് സ്പോട്ട് അഡ്മിഷൻ നടക്കുന്നത്.